ccc
ആരീയ്ക്കൽ രമേശൻ (പ്രസിഡന്റ്)

അഞ്ചൽ : സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) അഞ്ചൽ മണ്ഡലം സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.അഞ്ചൽ സജീവൻ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി ആരീയ്ക്കൽ രമേശൻ (പ്രസിഡന്റ്), വാസുദേവൻ പിള്ള (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, ബി. സേതുനാഥ്, ഏറം സന്തോഷ്, ജാസ്മിൻ മഞ്ചൂർ, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, അഞ്ചൽ ജയൻ ശ്രീകുമാർ അഗസ്ത്യക്കോട്, സന്തോഷ് പനയഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.