കൊല്ലം: എം.ഡി.എം.എ കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി സുധാകാന്ത് വെറുതെ വിട്ട് ഉത്തരവായി. തൊടിയൂർ വേങ്ങര മുറിയിൽ കടവിൽ തെക്കതിൽ അനന്തു, ആനയടി ചരിഞ്ഞയ്യത്ത് വീട്ടിൽ പ്രവീൺ, തൊടിയൂർ അൻസിൽ നിവാസിൽ അഹിനാസ് എന്നിവരെയാണ് വെറുതെ വിട്ടത്.

വാണീജ്യാടിസ്ഥാനത്തിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയതിനാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2022 മേയ് 10ന് പുലർച്ചെ 2ന് ഓച്ചിറ തൊണ്ടിയൂർ ഭാഗത്തെ വാടകവീട്ടിൽ നിന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തതെന്നാണ് കേസ്. പ്രതികൾക്കുവേണ്ടി അഡ്വ. മുട്ടം നാസർ, അഡ്വ. മോഹൻരാജ്, അഡ്വ. റിനി അഗസ്റ്റിൻ എന്നിവർ ഹാജരായി.