കരുനാഗപ്പള്ളി: പ്രമുഖ നാടക കൃത്തും നാടകനടനും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.ആർ.മനോജിന്റെ സ്‌മരണാർത്ഥം ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിയും സി.ആർ.മനോജ് സൗഹൃദ കൂട്ടായ്‌മയും സംയുക്തമായി നൽകിവരുന്ന സി.ആർ. മനോജ് സ്‌മാരക നാടക പുരസ്‌കാരത്തിന് നാടക നടനും സംവിധായകനും മലയാള നാടക വേദിയുടെ പ്രമാണിയുമായ ബേബിക്കുട്ടൻ തൂലിക അർഹനായി. 11ന് ഉച്ചയ്ക്ക് 11ന് വവ്വാക്കാവ് ശാന്തിതീരം പുവർ ഹോമിൽ വെച്ച് അവാർഡ് നൽകും. പ്രശസ്‌തിപത്രവും ഫലകവും 10,001 രൂപ ക്യാഷ് അവാർഡും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. പയ്യന്നൂർ മുരളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ പുരസ്കാരം സമ്മാനിക്കും. പയ്യന്നൂർ മുരളി ആർട്ടിസ്റ്റ് സുജാതൻ, രാജീവൻ മമ്മിളി,ജീവൻ സാജ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്