കൊല്ലം: നെടുമൺകാവ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ലില പകൽവീട്ടിൽ നടന്ന ആരോഗ്യസെമിനാർ നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് എം. ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ബി.എസ്. അജിത, ഷീല മനോഹരൻ, എം. റഹിം, റോട്ടറി അസിസ്റ്റന്റ് ഗവർണർ എ. അനിൽകുമാർ, മുൻ അസിസ്റ്റന്റ് ഗവർണർ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, സെക്രട്ടറി തങ്കച്ചൻ തോമസ് എന്നിവർ സംസാരിച്ചു. മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ എന്ന വിഷയത്തിൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. ജെംസിൻ ഭാസ്കരൻ ക്ലാസെടുത്തു. റൊട്ടേറിയന്മാരായ ബാബു തങ്കച്ചൻ, അനിൽ അഭിരാമം, കെ. കൃഷ്ണദാസ്, പി. രാജൻ, ജൂബിൻ ഷാ എന്നിവർ പങ്കെടുത്തു.