കൊല്ലം: ഗ്രൂപ്പുകളുടെ അതിപ്രസരം കോൺഗ്രസ് പാർട്ടിയെ തളർത്തുകയാണെന്ന് മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ സി.വി.പത്മരാജൻ പറഞ്ഞു. ഉമയനല്ലൂർ തുളസീധരന്റെ ആത്മനൊമ്പരങ്ങൾ എന്ന ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പത്രപ്രവർത്തകൻ എസ്. സുധീശൻ പുസ്തകം ഏറ്റുവാങ്ങി. കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടന്ന ചടങ്ങിൽ കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, കെ.ആർ.വി. സഹജൻ, രവി വർമ്മ, എൻ. അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. എം.നാസർ സ്വാഗതവും ഉമയനല്ലൂർ തുളസീധരൻ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി നടന്ന കവിയരങ്ങ് ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണി കെ.ചെന്താപ്പൂര് അദ്ധ്യക്ഷനായി. കൊല്ലം ശേഖർ, കലാക്ഷേത്ര രഘു, പുന്തലത്താഴം ചന്ദ്രബോസ്, അപ്സര ശശികുമാർ, കുരീപ്പുഴ രാജേന്ദ്രൻ, ചവറ ബെഞ്ചമിൻ, പ്രയാർ മുരളി, കൃഷ്ണകുമാർ മരുത്തടി, നന്ദു തുടങ്ങിയവർ പങ്കെടുത്തു. പേരൂർ അനിൽകുമാർ സ്വാഗതവും ആർ. സുമിത്ര നന്ദിയും പറഞ്ഞു.