കൊല്ലം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങളി​ല്ലാതെ ചതയദി​നം ആഘോഷി​ക്കാൻ എസ്.എൻ.ഡി​.പി​ യോഗം അഞ്ചാലുംമൂട് 708-ാം നമ്പർ ശാഖ തീരുമാനി​ച്ചു. ഘോഷയാത്രയും ആഘോഷ പരിപാടികളും ഒഴിവാക്കി. ശാഖ അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുകയിൽ നിന്നു 15,000 രൂപ വയനാട് ദുരിത ബാധിതരെ സഹായിക്കാനായി​ കുണ്ടറ യൂണിയനെ ഏൽപ്പിക്കും. ജയന്തി ദിനമായ 20 ന് ഗുരുമന്ദിരത്തിൽ വിശേഷാൽ പ്രാർത്ഥന, വയനാട് ദുരന്തത്തിൽ മരി​ച്ചവർക്കു വേണ്ടി​യുള്ള മോക്ഷ പ്രാർത്ഥന എന്നി​വ നടത്തും. യോഗത്തി​ൽ ശാഖ വൈസ് പ്രസിഡന്റ് എസ്. മനോജ് അദ്ധ്യക്ഷത വഹി​ച്ചു. സെക്രട്ടറി അനീഷ് മോഹൻ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് സന്ധ്യ നന്ദിയും പറഞ്ഞു.