തൊടിയൂർ: ഗ്രാമാപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക്
മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.
പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ,ആരോഗ്യ കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്ന ജവാദ് ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി.ഒ .കണ്ണൻ, പഞ്ചായത്തംഗങ്ങളായ അൻസിയ ഫൈസൽ, സുനിത, പഞ്ചായത്ത് സെക്രട്ടി ഡമാസ്റ്റൻ, മെഡിക്കൽ ഓഫീസർ ഡോ.ശ്രീലക്ഷ്മി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.