photo
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ മാലുമേൽ റസാക്കിന്റെ ഒരു ഏക്കർ പുരയിടത്തിൽ ആരംഭിച്ച ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഐ.ഷിഹാബ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ മാലുമേൽ റസാക്കിന്റെ ഒരു ഏക്കർ പുരയിടത്തിലാണ് കൃഷി ആരംഭിച്ചത്. പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ.ഷിഹാബ് നിർവഹിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് ശ്രീധരൻപിള്ള അദ്ധ്യക്ഷനായി. പാർട്ടി നേതാക്കളായ ശശിധരൻപിള്ള, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, പി.കെ. വാസുദേവൻ, പാട്ടക്കണ്ടത്തിൽ നാസ്സർ ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ആർ.രവി സ്വാഗതവും റസാക്ക് നന്ദിയും പറഞ്ഞു.