കൊല്ലം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗുരുദേവ ജയന്തി​ ആഘോഷങ്ങൾ ഒഴിവാക്കി ഗുരുമന്ദിരങ്ങളിലും വീടുകളിലും, വയനാട്ടിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി ഗുരുദേവ പ്രാർത്ഥന നടത്തി പ്രാർത്ഥനാദി​നം ആചരിക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് (കോൺസ്നോർ) അഭ്യർത്ഥിച്ചു. കോൺസ്നോർ കേന്ദ്ര കൗൺസിൽ യോഗത്തിൽ സംസ്ഥാന ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷനായി. വിവിധ സംഘടന ഭാരവാഹികളായ സ്വാമി സുഖാകാശ സരസ്വതി, പി.എസ്. ബാബുറാം, അടൂർ എ.കെ.ശിവൻകുട്ടി, സി.വി. മോഹൻകുമാർ, പൂന്തുറ മനോഹരൻ, അനിൽ പുന്നപ്ര, പ്രബോധ് എസ്.കണ്ടച്ചിറ, പി.ജി. ശിവബാബു, ഷാജിലാൽ കരുനാഗപ്പള്ളി, ക്ലാവറ സോമൻ, തലശേരി സുധാകർജി, ഡി. കൃഷ്ണമൂർത്തി, സുരേഷ് അശോകൻ, വെട്ടുകാട് അശോകൻ, ചെമ്പഴന്തി ശ്രീകുമാർ, ചേങ്കോട്ടുകോണം സുരേന്ദ്രൻ, കീർത്തി രാമചന്ദ്രൻ, മണിഅമ്മ രാമചന്ദ്രൻ, എം.പി. അനിത, ബിന്ദു, അനിൽ, വിജയപ്രകാശ്, പ്രീതാസുശീലൻ, ലൈല സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.