പുനലൂർ: എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'കൗമാര വിദ്യാഭ്യാസവും ആരോഗ്യ ശീലവും' എന്ന വിഷയത്തെ കുറിച്ച് മോട്ടിവേഷണൽ സ്പീക്കറും കവയിത്രിയും അദ്ധ്യപികയുമായ രശ്മി രാജ് ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.സുമം, എച്ച്.എം ഇൻ ചാർജ് രഞ്ജി രാജ്, അദ്ധ്യാപകരായ എസ്.രജനി , സഞ്ജു സോമൻ ,ടീൻ ക്ലബ്ബ് നോടൽ ഓഫീസർ അശ്വതി നടരാജൻ എന്നിവർ പങ്കെടുത്തു.