കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തേവലക്കര നടുവിലക്കര സ്വദേശി ഗോപകുമാറാണ് (53) ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. പതിമൂന്ന് വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
കുട്ടിയുമായുള്ള പരിചയം മുതലെടുത്ത ഇയാൾ 2023 മാർച്ച് മുതൽ പലതവണ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. വിവരങ്ങൾ പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തെക്കുംഭാഗം പൊലീസ് ഗോപകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പൊലീസ് ഇൻസ്‌പെക്ടർ വി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.