പോരുവഴി : പോരുവഴി പ്രാഥമികരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും ജീവനക്കാരെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിളയുടെ നടപടിയിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
പോരുവഴി ഗ്രാമ പഞ്ചായത്തിലെ പകർച്ചവ്യാധി അവലോകനയോഗത്തിൽ പങ്കെടുത്ത ഡോക്ടർമാർ, ആശപ്രർത്തകർ ആരോഗ്യപ്രവർത്തകർ എന്നിവരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്ത ചെയർമാന്റെ നടപടികളിൽ പോരുവഴി പ്രാഥമികരോഗ്യ കേന്ദ്രത്തിൽ രാവിലെ 9 മുതൽ 11വരെ ഒ പി. ബഹിഷ്കരിച്ചു. എൻ.ജി.ഒ അസോസിയേഷനെ പ്രതിനിധികരിച്ച് അർത്തിയിൽ സമീർ, ദനോജ്കുമാർ, ബിനു കോട്ടത്തല, രാജീവ്, രാജ്മോഹൻ എന്നിവരും എൻ.ജി.ഒ യൂണിയനെ പ്രതിനിധീകരിച്ച് സോണി, പദ്മരാജൻ, മിഥുൻ, ഷിഹാബ്, കോൺഗ്രസ് നേതാക്കളായ പദ്മസുന്ദരൻ പിള്ള, ചക്കുവള്ളി നസിർ, സച്ചിദാനന്ദൻ, അർത്തിയിൽ അൻസാരി, സ്റ്റാൻലി അലക്സ്, നിതിൻ പ്രകാശ് എന്നിവരും സി.പി.എമ്മിനെ പ്രതിനിധികരിച്ച് ബി.ബിനീഷ്, എം. മനു, ശിവൻപിള്ള, കുഞ്ഞുമോൻ, കെ. ജി. ഒ. യു ഭാരവാഹികളായ വിനോദ്, വർഗീസ് എന്നിവരും പങ്കെടുത്തു .പബ്ലിക് ഹെൽത്ത് നഴ്സ് ദീപ അദ്ധ്യക്ഷയായി. ആശ പ്രവർത്തക ലതിക സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നന്ദിയും പറഞ്ഞു.