ഓയൂർ : വയനാട്ടിലെ ദുരിതബാധിതർക്ക് വെളിനല്ലൂർ പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ കൈത്താങ്ങ്. വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ 34 ഹരിത കർമ്മ സേന അംഗങ്ങൾ അവരുടെ വരുമാനത്തിൽ നിന്ന് 17000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസറിന് കൺസർഷ്യം പ്രസിഡന്റ് ലതിക ,സെക്രട്ടറി റെസീന എന്നിവർ ചേർന്ന് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെ.അമ്പിളി, നിസാർ വട്ടപ്പാറ, ജോളി ജെയിംസ്, കെ.വിശാഖ്, കെ.ലിജി, ടി.കെ.ജ്യോതി ദാസ്, ഡി.രമേശ്, മെഹറുനിസ, ജുബൈരിയ ബീവി, സെക്രട്ടറി വി.എസ്. വിമലചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു എന്നിവർ പങ്കെടുത്തു.