dd

കൊല്ലം: കേരളത്തിലെ പൊലീസ് സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ.ജെ.ജോർജ് ഫ്രാൻസിസിന്റെ ചരമവാർഷിക ദിനത്തിൽ പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റി അനുസ്മരണയോഗം സംഘടിപ്പിച്ചു.

അഡിഷണൽ എസ്.പി എൻ.ജീജി. ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ്‌ എൽ.വിജയൻ അദ്ധ്യക്ഷനായി. കെ.പി.എ ജില്ലാ സെക്രട്ടറി സി.വിമൽ കുമാർ സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എ.റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ, പൊലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ്‌ സി.വിനോദ്കുമാർ, കെ.പി.എ സംസ്ഥാന എക്സി. അംഗം രാജശ്രീ എന്നിവർ സംസാരിച്ചു. കെ.പി.എ ജില്ലാ ട്രഷറർ ആർ.എസ്.കൃഷ്ണകുമാർ നന്ദി പറഞ്ഞു. കെ.പി.ഒ.എ സംസ്ഥാന എക്സി. അംഗം കെ.സുനി, പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്.സനോജ്, സംഘടന നേതാക്കളായ ഹാഷിം, ബിനൂപ്കുമാർ.എസ്.നെരൂദ, ജെ എസ്.തോമസ്, സഞ്ജയ്‌, താഹ, എസ്.അപ്പു, സക്കീർ ഹുസൈൻ, സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.