കരുനാഗപ്പള്ളി : വയനാടിന് കൈതാങ്ങായി നമ്പരുവികാല ഗവ.വെൽഫയർ യു.പി . എസ് വിദ്യാർത്ഥികൾ സ്വരൂപിച്ച തുക കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി. വിജയകുമാർ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ചന്ദ്രബാബു, ഹെഡ്‌മിസ്‌ട്രസ് ഫാത്തിമ ബീവി,വിജയകൃഷ്‌ണൻ , സജീവ് ,രഞ്ജിത്ത് എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.