കരുനാഗപ്പള്ളി : സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിനാചരണവും വിമുക്തഭടനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. ചടങ്ങിൽ വിമുക്ത ഭടൻ ഹവിൽദാർ ആർ.അജയകുമാറിനെ ആദരിച്ചു. കൈവിടില്ല കരുനാഗപ്പള്ളി ക്യാമ്പയിന്റെ ഭാഗമായി വയനാട് ദുരിതാശ്വാസ നിധി താലൂക്ക് സെക്രട്ടറി ഏറ്റുവാങ്ങി. ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, രാജേഷ് പുലരി,സുനിൽ പൂമുറ്റം,നോവലിസ്റ്റ് സുൽത്താൻ അനുജിത്ത്,സ്മിജിൻ ദത്ത്,ഗോപൻ ചക്കാലയിൽ,ആര്യാ ഗിരീഷ്,ലൈബ്രേറിയൻ സുമിസുൽത്താൻ എന്നിവർ സംസാരിച്ചു.