photo
കൈവിടില്ല കരുനാഗപ്പള്ളി എന്ന പദ്ധതിയുടെ ഭാഗമായി പന്നിശ്ശേരി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സമാഹരിച്ച പണം നേതൃസമിതി കൺവീനർ എ.സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.ദീപു എന്നിവർക്ക് ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ.എം.എസ്.താര ചെക്ക് കൈമാറുന്നു

കരുനാഗപ്പള്ളി: വയനാട് ദുരന്തഭൂമിയെ സംരക്ഷിക്കാൻ കൈവിടില്ല കരുനാഗപ്പള്ളി എന്ന പദ്ധതിയുടെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ തീരുമാനിച്ച ക്വോട്ട പൂർത്തീകരിച്ച് പന്നിശ്ശേരി സ്മാരക ഗ്രന്ഥശാല മാതൃകയാകുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്ത കൈവിടില്ല കരുനാഗപ്പള്ളി പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ നേതൃസമിതി നിശ്ചയിച്ച തുക പൂർത്തീകരിച്ച് നൽകുകയായിരുന്നു. പന്നിശ്ശേരി ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഗ്രന്ഥശാല പ്രസിഡന്റും വനിതാ കമ്മിഷൻ മുൻ അംഗവുമായ അഡ്വ.എം.എസ്.താര നേതൃസമിതി കൺവീനർ എ. സജീവ്, താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.ദീപു എന്നിവർക്ക് ചെക്ക് കൈമാറി. ഗ്രന്ഥശാലാ സെക്രട്ടറി ഷിഹാബ് വിക്ടറി സ്വാഗതം പറഞ്ഞു.