കരുനാഗപ്പള്ളി: നീലകണ്‌ഠ തീർത്ഥപാദസ്വാമിയുടെ 103-ാമത് സമാധി വാർഷികവും സ്വാമികൾ രചിച്ച ശ്രീകണ്ഠാമൃത ലഹരീ, ശ്രീ നീലകണ്ഠതീർത്ഥ സ്വാമിചര്യ എന്നീ പുസ്തകങ്ങളുടെ പുന:പ്രകാശനവും സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് 'യതിപൂജ'യും അഷ്ടാഭിഷേകവും ആശ്രമ സ്ഥാപകൻ താഴത്തോട്ടത്ത് വേലുപ്പിള്ളയെ സ്മരിച്ചു കൊണ്ടുള്ള പ്രത്യേക പൂജയും നടന്നു. കാലടി സർവകലാശാല മുൻ പ്രോ - വൈസ് ചാൻസലർ ഡോ.മുത്തുലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥപാദ സ്വാമികൾ ചടങ്ങിൽ അദ്ധ്യക്ഷനായി. ഡോ.സി.ടി.ഫ്രാൻസിസ് പുസ്തകം ഏറ്റുവാങ്ങി. പുസ്തക പുന:പ്രസാധനത്തിന് സംഭാവനകൾ നൽകിയ ഡോ. മുത്തുലക്ഷ്മി, ഡോ. ഫ്രാൻസിസ് , ഡോ.രാജി ബി.നായർ, മഹേഷ് ഹരിഹരൻ, രാധാ സുകുമാരൻ നായർ, എം.പ്രസന്ന കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പന്മന ആശ്രമം മഠാധിപതി കൃഷ്ണമായാനന്ദതീർത്ഥ പാദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസാധക സമിതി കൺവീനർ ബി.ഗോപിനാഥൻ പിള്ള, പ്രൊഫ.വി.എൻ.വിജയൻ എന്നിവർ പുസ്തക പരിചയം നടത്തി. സെക്രട്ടറി ആർ.അരുൺകുമാർ സ്വാഗതവും ട്രസ്റ്റ് അംഗം സോമൻ പിള്ള നന്ദിയും പറഞ്ഞു.