കരുനാഗപ്പള്ളി: ചവറ കെ.എം.എം.എല്ലിലെ ടി.പി യൂണിറ്റിലെ ഡി.സി.ഡബ്ള്യൂ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ടി.എസ്.പി യൂണിറ്റിലെ ലാപ്പ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കരാർ സൈറ്റുകളിലെ തൊഴിൽപരമായ വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയൻ പ്രസിഡന്റ് പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ യൂണിയൻ നേതാക്കൾ മന്ത്രി പി.രാജീവിന് നിവേദനം നൽകി. ജനറൽ സെക്രട്ടറി ശ്രീകുമാർ, വർക്കിംഗ് പ്രസിഡന്റ് ജ്യോതിഷ് കുമാർ, കൺവീനർ ബേബി ഡോൺ എന്നിവർ സുപാലിനോടൊപ്പം ഉണ്ടായിരുന്നു. തൊഴിലാളികളുടെ ജോലി സ്ഥിരത സംബന്ധിച്ച് മന്ത്രി തലത്തിൽ ഉടൻ മീറ്റിംഗ് വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി യൂണിയൻ നേതാക്കൾ പറഞ്ഞു.