കൊല്ലം: കൊട്ടാരക്കര പൊലീസിന്റെ നേതൃത്വത്തിലുള്ള ജാഗ്രത സമിതി സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ എസ്.എച്ച്. ഒ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം സദാശിവന്റെ അദ്ധ്യക്ഷനായി. ജനമൈത്രി എസ്.ഐ വാസുദേവൻ പിള്ള, സി.എസ്.മോഹൻദാസ്, റജി, കെ.കെ.അലക്സാണ്ടർ, റിനിമോൾ, വൈ.സാമുവൽ കുട്ടി, അലക്സ് മാമ്പുഴ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിൽ എത്താതെ ചില വിദ്യാർത്ഥികൾ യൂണിഫോം മാറ്റി ധരിച്ച് മീൻപിടിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ അലഞ്ഞു നടക്കുന്നതും ലിംഗ സമത്വം എന്ന ആശയം ദുർവിനിയോഗം ചെയ്യുന്നതും ചർച്ചക്ക് വിഷയമായി. ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് സമിതി ഉറപ്പ് നൽകി.