പടിഞ്ഞാറേ കല്ലട: പഞ്ചായത്തിലെ വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ആശ്വാസമാകാൻ സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിന്റെ ദിവസ വരുമാനം ലാഭകരമാണെന്ന് അധികൃതർ.

ബസ് റൂട്ട്

കരുനാഗപ്പള്ളിയിൽ നിന്ന് രാവിലെ 8ന് പുറപ്പെടുന്ന ബസ് പുതിയകാവ്, ചക്കുവള്ളി, ഭരണിക്കാവ് ,ശാസ്താംകോട്ട, കാരാളിമുക്ക്, തലയിണക്കാവ് , തോപ്പിൽ കടവ് വഴി രാവിലെ 9ന് നെൽപ്പുരക്കുന്ന് സ്കൂളിന് മുന്നിലും അതുവഴി കടപുഴ, ചിറ്റുമല ,മുളവന, കുണ്ടറ, കരിക്കോട് വഴി കൊല്ലത്ത് 10ന് എത്തിച്ചേരും.തിരികെ വൈകിട്ട് 3 30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിൽ 4.30ന് സ്കൂളിന് മുന്നിലും 5. 30ന് കരുനാഗപ്പള്ളിയിലും എത്തിച്ചേരും.

കെ.എസ്.ആർ.ടിസി വെസ്റ്റ് കല്ലട പാസഞ്ചേഴ്സ്

കല്ലട സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "കെ.എസ്.ആർ.ടി. സി വെസ്റ്റ് കല്ലട പാസഞ്ചേഴ്സ് " എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. നാട്ടുകാരായ യാത്രക്കാർ, സ്കൂൾ കുട്ടികൾ ,ജനപ്രതിനിധികൾ, ബസ് ഡ്രൈവർ ,കണ്ടക്ടർ, കൂടാതെ കെ.എസ്.ആർ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ബസിന്റെ തൽസമയ യാത്രാ വിവരങ്ങളും യാത്രക്കാർക്കുള്ള പരാതികളും ഈ ഗ്രൂപ്പിലൂടെ അറിയിക്കുവാനും പരിഹാരം കണ്ടെത്തുവാനും കഴിയും.