ഓച്ചിറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തഴവ ബി.ജെ.എസ്.എം മഠത്തിൽ സ്കൂൾ മാനേജ്മെന്റ് 1 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ സ്ഥാപക മാനേജർ മഠത്തിൽ വാസുദേവൻ പിള്ളയുടെ ഒമ്പതാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ എൽ.ചന്ദ്രമണിയും മാനേജ്മെന്റ് പ്രതിനിധികളായ അനൂപ് രവി പന്തളവും ശ്രീലക്ഷ്മി അനൂപും ചേർന്നാണ് ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മന്ത്രി സജി ചെറിയാന് കൈമാറിയത്. സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, തഴവാ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അമ്പിളിക്കുട്ടൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം എസ്.ശ്രീലത, ഓച്ചിറ ഗ്രാമപഞ്ചായത്തംഗം മാളു സതീഷ്, ഡോ.സി.ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് വിശ്വകുമാർ, നാട്ടുനന്മ പുരസ്കാര ജേതാവ് സലിം അമ്പീത്തറ, മഠത്തിൽ വാസുദേവൻ പിള്ള സ്മരണാഞ്ജലി പുരസ്കാര ജേതാവ് ജി.വേണുഗോപാൽ, ഷീജ പി.ജോർജ്, ഒ.ഗിരിജ, ഹെഡ്മിസ്ട്രസ് താര തുടങ്ങിയവർ പങ്കെടുത്തു.