press-
കൊല്ലം ജില്ലാ അത് ലറ്റിക് മീറ്റിന് സംഘാടക സമിതി രൂപീകരണം നടത്തി

കൊല്ലം: സെപ്തംബർ 28, 29, 30, ഒക്ടോബർ 1 തീയതികളിൽ നടക്കുന്ന 68-ാമത് ജില്ലാ അത്‌‌ലറ്റിക് മീറ്റിനും ഒക്ടോബർ 2ന് നടക്കുന്ന ഒന്നാമത് അവാർഡ് നൈറ്റിനുമുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരും എം.പി മാരും മുഖ്യ രക്ഷാധികാരികളായും എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കൊല്ലം മേയർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, റിട്ട. ഐ.എ എസ് ഉദ്യോഗസ്ഥനായ കെ.എസ്.മണി, മുൻ ഡി.എസ്.പി കൃഷ്ണഭദ്രൻ എന്നിവർ രക്ഷാധികാരികളായും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് ചെയർമാനായും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ട്രഷറർ എസ്.എസ്.ദേവരാജൻ, ക്യു.എ.സി പ്രസിഡന്റ് അഡ്വ. അമ്പലക്കര അനിൽകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ എന്നിവർ വൈസ് ചെയർമാന്മാരായും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും ജില്ലാ അത്‌‌ലറ്റിക്ക് അസോസിയേഷൻ
പ്രസിഡന്റുമായ ബി.പ്രേമാനന്ദ് പ്രേം ഫാഷൻ ജൂവലേഴ്സ് വർക്കിംഗ് പ്രസിഡന്റായും ജില്ലാ അത്‌ലറ്റിക്ക് അസോ. സെക്രട്ടറി ഡോ. ജെ.ജയരാജ് ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. ഫിനാൻസ് കമ്മിറ്റി ചെയർമാനായി അൻസാർ അസീസും കൺവീനറായി പൂജ ഷിഹാബും മത്സര നടത്തിപ്പിനായി ഫാ. സിൽവി ആന്റണി ചെയർമാനായും എം.അനിൽകുമാർ കൺവീനറായും അവാർഡ് നിശ സംഘാടനത്തിനായി സുനിൽകുമാർ അദ്ധ്യക്ഷനായും ഡോ. ജോർജ് തോമസ് കൺവീനറായും സമിതികൾ രൂപീകരിച്ചു. കൊല്ലം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ കൂടിയ യോഗം മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.എസ്.മണി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബി.രാജു, എ.ഷഹാബുദ്ദീൻ, ഡോ. കെ.രാമഭദ്രൻ, രാധാകൃഷ്ണൻ, അൻസാർ അസീസ് എന്നിവർ സംസാരിച്ചു. അസോ. ട്രഷറർ കെ സന്തോഷ് കുമാർ നന്ദി പറഞ്ഞു.