ns-
എൻ.എസ് സഹകരണ ആശുപത്രിയി​ൽ ഇന്റർവെൻഷണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ ഉദ്ഘാടനം പാലിയം ഇന്ത്യ ചെയർമാനും പത്മശ്രീ ജേതാവുമായ ഡോ.എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയി​ൽ ഇന്റർവെൻഷണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിന് തുടക്കമായി. ഔട്ട് പേഷ്യന്റ്, ഇൻ പേഷ്യന്റ്, ഹോം കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സൗകര്യങ്ങൾ അടങ്ങിയ സമഗ്ര ക്ലിനിക്കാണ് ആരംഭിച്ചത്. പാലിയം ഇന്ത്യ ചെയർമാനും പത്മശ്രീ ജേതാവുമായ ഡോ.എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ അദ്ധ്യക്ഷനായി. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ അഡ്വ. പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ, സി. ബാൾഡുവിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.വി.കെ. സുരേഷ്‌കുമാർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, ഡോ. അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ഷിബു സ്വാഗതവും പാലിയേറ്റീവ് കെയർ കൺസൾട്ടന്റ് ഡോ. ബി.എസ്. ഷാജി നന്ദിയും പറഞ്ഞു.