hiroshima
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സൈക്കിൾ റാലി

ഓച്ചിറ: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിൽ യുദ്ധവിരുദ്ധ സൈക്കിൾ റാലി, പോസ്റ്റർ നിർമ്മാണം,ഗാനാലാപനം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപിക അജിതാകുമാരി സൈക്കിൾ റാലി ഫ്ലാഗ് ഒഫ് ചെയ്തു. എസ്.കൃഷ്ണകുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ റൂബി ടീച്ചർ എഴുതി അദ്ധ്യാപകൻ ബെന്നി ചിട്ടപ്പെടുത്തിയ ഗാനം അദ്ധ്യാപിക ജയശ്രീ, വിദ്യാർത്ഥികളായ ബാലാദേവി, ആയുഷ എന്നിവർ ചേർന്ന് ആലപിച്ചു. അദ്ധ്യാപകരായ ടി.ചന്ദ്രലേഖ, ബി.എസ്.പ്രീത, മമത, റൂബി,ഷീജ ഉമ്മൻ, ആരതി, വിനീത, സമീറ, ദേവപ്രിയ, സാഹിതി, ശിവനാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.