കൊല്ലം: കർക്കടകമാസം രാമായണ മാസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊല്ലം ശ്രീപുതിയകാവ് ഭഗവതി ക്ഷേത്രത്തി​ൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി രാമായണ ചിത്രരചന, ക്വിസ്, പ്രസംഗം, പാരായണം എന്നി​വ നടത്തും. ഇന്ന് രാവിലെ 8.30 മുതൽ ചിത്രരചന, 11 മുതൽ ക്വിസ്, 2 മുതൽ പാരായണം, 3 മുതൽ പ്രസംഗം- യു.പി വിഷയം (രാമായണത്തിലെ സാഹോദര്യം), എച്ച്.എസ് (രാമായണവും പ്രകൃതിയും), എച്ച്.എസ്.എസ്, കോളേജ് (ശ്രീരാമന്റെ രാജനൈതികത). ക്വിസ് മത്സരത്തിൽ യു.പി, ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങളിൽ നിന്നു 2 കുട്ടികൾക്കു വീതം വിദ്യാലയത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാം. മറ്റ് മത്സരങ്ങൾക്ക് ഒരു വിദ്യാലയത്തിൽ നിന്ന് എത്ര കുട്ടികൾക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾക്കുളള ഭക്ഷണം ക്ഷേത്രത്തിൽ നിന്ന് നൽകും. വിജയികൾക്ക് 15ന് വൈകിട്ട് 4.30ന് ക്ഷേത്രത്തിൽ നടക്കുന്ന രാമായണസമ്മേളനത്തിൽ സമ്മാനദാനം നടത്തും. ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് പ്രോത്സാഹന സമ്മാനം നൽകും. ഫോൺ: 9895198574, 8301042088, 9447858475, 0474 - 2767136, 2740265