കൊല്ലം: താമ്പരം കൊച്ചുവേളി - താമ്പരം ട്രെയിൻ (06035/06036) സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ് ചെയർമാനോടും ദക്ഷിണ റെയിൽവേ ജനറൽ മാനേജരോടും ആവശ്യപ്പെട്ടു.

വേനൽക്കാല സെപ്ഷ്യൽ ട്രെയിനായാണ് സർവീസ് ആരംഭിച്ചത്. വേനൽക്കാലം കഴിഞ്ഞാലും ട്രെയിൻ സർവീസ് തുടരണം. കുറ്റാലം, പാലരുവി, തെന്മല വിനോദസഞ്ചാര കേന്ദ്രങ്ങളും ആര്യങ്കാവ്, കുളത്തൂപ്പുഴ, അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രവും ഉൾപ്പടെ വളരെയേറെ വിനോദസഞ്ചാര - തീർത്ഥാടന കേന്ദ്രങ്ങളും കൊല്ലം - ചെങ്കോട്ട റൂട്ടിലാണ്. ആഗസ്റ്റ് മാസം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ധാരാളം സഞ്ചാരികൾ എത്തുന്ന സമയമാണ്. സെപ്തംബറിൽ ഓണമാണ്. നവംബർ മുതൽ ശബരിമല തീർത്ഥാടനം ആരംഭിക്കും. തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ തീർത്ഥാടകൾ എത്തുന്നത് ചെങ്കോട്ട വഴിയാണ്. ലാഭകരമായ സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.