കൊല്ലം: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിലേയ്ക്കുള്ള ലോക്‌സഭയിലെ അംഗങ്ങളുടെ പ്രതിനിധിയായി എൻ.കെ പ്രേമചന്ദ്രൻ എം.പിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. രണ്ട് സ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചുപേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്നുപേർ നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് രണ്ടുപേരെ എതിരില്ലാതെ തിരഞ്ഞെടുത്തത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കൂടാതെ പ്രവീൺ വൺഡേവാളിനെയും തിരഞ്ഞെടുത്തു.