കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഒരുവർഷം ദൈർഘ്യമുള്ള ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ എൻജിനിയറിംഗ്, എയർപോർട്ട് ഹോസ്‌പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്‌മെന്റ്, ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ഫിറ്റ്നസ് ട്രെയിനിംഗ് എന്നീ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷൻ 14ന് രാവിലെ 10 മുതൽ ആരംഭിക്കും. കോഴ്സുകളിൽ ചേരാൻ താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം യഥാസമയം പോളിടെക്‌നിക് കോളേജിൽ ഏത്തേണ്ടതാണ്.
വിശദ വിവരങ്ങൾ നേരിട്ടോ 9656505607 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം.