കൊല്ലം: പ്രമുഖ ഭാഗവത സപ്‌താഹാചാര്യനും സംസ്കൃത പണ്ഡിതനും ഗ്രന്ഥകർത്താവുമായ എൻ.വി.നമ്പ്യാതിരി സ്‌മാരക പുരസ്‌കാര സമർപ്പണം കൊല്ലം കൊട്ടാരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിന് കിഴക്കുള്ള വേദവിദ്യാ ഭവനിൽ 27ന് വൈകിട്ട് 3.30ന് നടക്കും.

നമ്പ്യാതിരി സ്‌മാരക അനുസ്മരണ സമിതി ജനറൽ കൺവീനർ ആർ.ദിവാകരൻ അദ്ധ്യക്ഷനാകും. ശിവഗിരിമഠം ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്‌ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തും. ഗുരുവായൂർ അഖില ഭാരത ഭാഗവത സത്ര സമിതി വൈസ് പ്രസിഡന്റ് എസ്.നാരായണ സ്വാമിയാണ് പുരസ്‌കാര ജേതാവ്. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എൻ.സതീഷ് ചന്ദ്രൻ സ്വാഗതവും അനുസ്മരണ സമിതി അംഗവും തലവൂർ മഞ്ഞക്കാല റിട്ട.ഹെഡ്മാസ്റ്ററുമായ ജെ.രാമചന്ദ്രൻ പിള്ള നന്ദിയും പറയും.