കൊല്ലം: കേരളാ പ്രാദേശ് സ്കൂൾ ടീച്ചേഴ്സ്‌ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വദേശ് മെഗാക്വിസ് - 24 ഉപജില്ലാ തല മത്സരങ്ങൾ ഇന്ന് ഉച്ചക്ക് 2 മുതൽ വിവിധ സ്കൂളുകളിൽ നടക്കുമെന്ന് കേരളാ പ്രാദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ അറിയിച്ചു. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം. കുണ്ടറ കെ.ജി.വി യു.പി.എസ്, അഞ്ചൽ വെസ്റ്റ് ജി.എച്ച്.എസ്.എസ്, ചവറ ജി.എച്ച്.എസ്.എസ്, മുതുപിലാക്കാട് ഗവ. എൽ.വി എൽ.പി.എസ്, പൂയപ്പള്ളി ഗവ. എച്ച്.എസ്, പുനലൂർ സെന്റ് ഗോറേത്തി എച്ച് എസ്, കരുനാഗപ്പള്ളി ടൗൺ എൽ.പി.എസ്, അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ്, നിലമേഷ ഗവ. യു.പി.എസ്, കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് എച്ച്.എസ്, കൊട്ടിയം സി.എഫ് എച്ച്.എസ്, താമരക്കുടി എസ്.വി.വി എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മത്സരം.