k
പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാരിപ്പള്ളിയിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാഘോഷം എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ബി.ജെ.പി അജണ്ടയ്ക്കെതിരെ കോൺഗ്രസ് രണ്ടാം ക്വിറ്റ് ഇന്ത്യ സമരം നടത്തേണ്ടി വരുമെന്ന് മുൻ എം.പി​ എൻ. പീതാംബരക്കുറുപ്പ് അഭിപ്രായപ്പെട്ടു. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാരിപ്പള്ളിയിൽ സംഘടിപ്പിച്ച

ക്വിറ്റ് ഇന്ത്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരവൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ലത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി​.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, ബിജു പാരിപ്പള്ളി, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. ശാന്തിനി, പാരിപ്പള്ളി വിനോദ്, അഡ്വ. ബി. സുരേഷ്, പരവൂർ മോഹൻദാസ്, ബിനു വിജയൻ, മണ്ഡലം പ്രസിഡന്റുമാരായ ആർ.ഡി. ലാൽ, സുനിൽകുമാർ, മുക്കട രാധാകൃഷ്ണൻ, വിഷ്ണു വിശ്വരാജൻ, സുനിത ജയകുമാർ, ആശ എന്നിവർ സംസാരിച്ചു.