photo
കൊട്ടാരക്കരയിൽ ട്രാഫിക് അവലോകന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ, നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, റൂറൽ എസ്.പി കെ.എം.സാബുമാത്യു എന്നിവർ പങ്കെടുക്കുന്നു

കൊട്ടാരക്കര: പട്ടണത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ ട്രാഫിക് അവലോകന യോഗം വിളിച്ചുചേർത്തു. ഓണത്തിരക്ക് തുടങ്ങുന്നതിന് മുൻപായി പരിഷ്കരണ നിർദ്ദേശങ്ങൾ നടപ്പാക്കും. പുലമൺ കവലയിൽ ഫ്രീ ലെഫ്ട് നടപ്പാക്കും. ട്രാഫിക് സിഗ്നലുകളുടെ അപാകതകൾ പരിഹരിക്കും. ഇതിനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് അടിയന്തര നിർദ്ദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, റൂറൽ എസ്.പി കെ.എം.സാബുമാത്യു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രധാന നിർദ്ദേശങ്ങൾ