ccc
കൊട്ടാരക്കര റോട്ടറി ക്ലബ് തൃക്കണ്ണമംഗൽ ഗവ. എൽ.പി. സ്കൂളിലേക്ക് പ്രിന്റർ സംഭാവന ചെയ്യുന്നു

കൊട്ടാരക്കര: റോട്ടറി ക്ളബ്ബിന്റെ നേതൃത്വത്തിൽ തൃക്കണ്ണമംഗൽ ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടീ ഷർട്ടും പാന്റ്സും സ്കൂൾ ഓഫീസിലേക്ക് പ്രിന്ററും സംഭാവന ചെയ്തു. ക്ളബ് പ്രസിഡന്റ് ബി. മോഹനൻ അദ്ധ്യക്ഷനായി. കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ കാന്റീൻ തൊഴിലാളികൾക്കുള്ള ഏപ്രണും ക്യാപുകളും വിതരണം ചെയ്തു. കുട്ടികൾക്കുള്ള ടീ ഷർട്ടുകളും പാന്റുകളും ടി.യു.ജോൺസൺ പ്രഥമാദ്ധ്യാപിക മിനി ശശിധരന് കൈമാറി. ബി.മോഹനൻ പ്രിന്ററും ആ.ശിവകുമാർ ഏപ്രണും ക്യാപുകളും കൈമാറി. നൂൺ മീൽ ഓഫീസർ ബിജു, വാർഡ് കൗൺസിലർ തോമസ് പി.മാത്യു, സുന്ദരേശൻ, അശ്വിനികുമാർ, ഉണ്ണികൃഷ്ണപിള്ള, റെജി കുര്യൻ എന്നിവർ സംസാരിച്ചു.