ns
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്ന മാലിന്യ മുക്ത കേരളം നവകേരളം ശിൽപ്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്ന മാലിന്യമുക്തം നവകേരളം ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.സേതുലക്ഷ്മി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി എന്നിവർ പങ്കെടുത്തു .കില റിസോഴ്സ് പേഴ്സൺ ദിനേശ് ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർ മനു പ്രസന്റേഷൻ അവതരിപ്പിച്ചു. ചടങ്ങിൽ വി.ഇ.ഒ മാരായ സുനിത, മായ , മറ്റ് ജനപ്രതിനിധികളായ പി.എം.സെയ്ദ്, ജലജ രാജേന്ദ്രൻ, ഉഷാകുമാരി,ഷാജി ചിറക്കുമേൽ, ഷിജിന നൗഫൽ, റഫിയ നവാസ്, അനിത അനീഷ് രജനി സുനിൽ, ലാലീ ബാബു, ബിജികുമാരി, ബിന്ദു മോഹൻ, അനന്ദു ദാസി, മൈമൂന, ബിജുകുമാർ, അജി ശ്രീക്കുട്ടൻ, ഷഹുബാനത്ത്, ഹരിത കർമ്മ സേനാംഗങ്ങൾ ,സ്കൂളിലെ പ്രഥമാദ്ധ്യാപകർ ,അങ്കണവാടി ജീവനക്കാർ ,കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.