കൊല്ലം: എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് ശാസ്താംകോട്ട ഐ.സി.എസിൽ ഇന്ന് തുടക്കമാകും. ലോവർ - അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ജൂനിയർ, സീനിയർ, കാമ്പസ്, ജനറൽ വിഭാഗങ്ങളിലായി രണ്ടായിരത്തോളം മത്സരാർത്ഥികളാണ് 160 മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിജയികളായവരാണ് ജില്ലാ തല മത്സരത്തിനെത്തുക. ഇന്ന് രാവിലെ 10 മുതൽ 9 വേദികളിലായി മത്സരങ്ങൾ നടക്കും. ഹംസ സഖാഫി മണപ്പള്ളി പതാക ഉയർത്തും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യും. പ്രവാസി സാഹിത്യ അവാർഡ് ജേതാവ് എ.എം.മുഹമ്മദ് മുഖ്യാതിഥിയാകും. ഷമീർ അഹ്സനി പന്മന അദ്ധ്യക്ഷനാകും. എസ്.എസ്.എഫ് മുൻ ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സംസ്ഥാന സെക്രട്ടറി ആഷിക് തങ്ങൾ എന്നിവർ പ്രമേയ പ്രഭാഷണം നടത്തും. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച്.ഇസ്സുദ്ദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ ഹംസ സഖാഫി മണപ്പള്ളി അദ്ധ്യക്ഷനാകും. ഷൗക്കത്ത് നഈമി അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. മുജീബ് സകാഫി, ഷാജഹാൻ പാവുമ്പ, ഹുസൈൻ വലിയവീട്, അബ്ദുൽ വഹാബ് നഈമി, ഖാജാ മുഈനുദ്ദീൻ, അബ്ദുൽ റഷീദ്, സയ്യിദ് അമീൻ തങ്ങൾ, അനസ് പാരിപ്പള്ളി, നൗഷർ അഹ്സനി, അനസ് മൈലാപ്പൂർ, അസ്‌ലം, അൽഅമീൻ എന്നിവർ സംസാരിക്കും.