പുനലൂർ: സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനലൂർ താലൂക്കിലെ റേഷൻ വ്യാപാരികൾക്കായി ബോധവത്കരണ ക്ലാസ് നടന്നു. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നിർദ്ദേശത്തെ തുടന്നാണ് റേഷൻ ലൈസൻസികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചത്. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ.സബിത ബീഗം ക്ലാസുകൾ നയിച്ചു. ജില്ല സപ്ലൈ ഓഫീസർ എസ്.ഒ.ബിന്ദു,താലൂക്ക് സപ്ലൈ ഓഫീസർ പി.ചിത്ര തുടങ്ങിയവർ പങ്കെടുത്തു.