പുനലൂർ: ആര്യങ്കാവിൽ നിയന്ത്രണം വിട്ടെത്തിയെ ചരക്ക് ലോറി പാതയോരത്ത് നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലും ലോറിയിലും കാറിലും ഇടിച്ച് യാത്രക്കാരായ 6 പേർക്ക് പരിക്ക്. ബസിലും കാറിലും യാത്ര ചെയ്തിരുന്ന ശിവകാമി, രശ്മി, ജയശ്രീ, വിനോദ്, ദാസ്, സുരേന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ ആര്യങ്കാവ് പഴയ വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം നടന്നത്. തമിഴ്ന് നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറി ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിലൂടെ ഇറക്കം ഇറങ്ങി വന്നാണ് ബസിന്റെ പുറക് വശത്ത് ഇടിച്ച ശേഷം മറ്റ് വാഹനങ്ങളെയും ഇടിച്ചത്.