shanthi
ശാന്തി

കൊല്ലം: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്‌നാട് തെങ്കാശി സരോജ കോളനിയിൽ ശാന്തിയാണ് (34) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടി
യിലായത്. കഴിഞ്ഞ 19ന് രാവിലെ 8.10 ഓടെ ശങ്കരമംഗലത്ത് നിന്ന് രാമൻകുളങ്ങര ജംഗ്ഷനിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ പോവുകയായിരുന്ന ഇന്ദുലേഖയുടെ പേഴ്സാണ് മോഷ്ടിച്ചത്. മൂന്ന് എ.ടി.എം കാർഡും രണ്ട് ആധാർ കാർഡും രണ്ട് പാൻ കാർഡുമായിരുന്നു പേഴ്സിൽ ഉണ്ടായിരുന്നത്. എ.ടി.എം കാർഡിന്റെ മുകളിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പലയിടങ്ങളിലുള്ള എ.ടി.എം മെഷീനിൽ നിന്ന് അമ്പതിമൂവായിരം രൂപ പ്രതി പിൻവലിക്കുകയും ചെയ്തു. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ഫയാസ്, എസ്.ഐ അനീഷ്, എ.എസ്.ഐമാരായ ബീന, ജ്യോതി കൃഷ്ണൻ, സൈജു, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.