പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന വീരകുമാർ (75) നിര്യാതനായി. 2023 ആഗസ്റ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി അസുഖം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാതെ കഴിഞ്ഞിരുന്ന 25 അനാഥരായ രോഗികളെ മന്ത്രി ഡോ. ആർ.ബിന്ദു, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻകുമാർ മീണ, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സംസ്ഥാന കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ, ഡെൽസ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.എസ്.ഷംനാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. ഇതിലൊരാളാണ് വീരകുമാർ. ഇദ്ദേഹത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.