hashif
ഹാഷിഫ്

കൊല്ലം: വാഹനങ്ങൾ പണയമായി സ്വീകരിച്ച് പണം വായ്പ നൽകുന്ന ഹാഷിഫ്, ഇങ്ങനെ കൈവശമെത്തിയ കാറാണ് പാപ്പച്ചനെ കൊലപ്പെടുത്താൻ അനിമോന് നൽകിയത്.

അഞ്ചുവർഷം മുമ്പ് കിളികൊല്ലൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിന് മൃതദേഹം തമിഴ്നാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കാൻ കാർ നൽകിയതും ഹാഷിഫായിരുന്നു. വായ്പക്കാരെ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങാൻ ഹാഷിഫ് പലതവണ അനിമോന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അനിമോൻ രാത്രികാലങ്ങളിൽ തമ്പടിക്കാറുള്ള പോളയത്തോടുള്ള വാഹനയാർഡിലെ നിത്യസന്ദർശകനായിരുന്നു ഹാഷിഫ്. കൊലപാതകത്തിനാണ് കാർ വാങ്ങിയതെന്ന് ഹാഷിഫ് ആദ്യം അറിഞ്ഞിരുന്നില്ല. യാർഡിൽ ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് പാപ്പച്ചനെ കൊലപ്പെടുത്തിയതാണെന്നും പിന്നിൽ സരിതയുടെ ക്വട്ടേഷനാണെന്നും ഹാഷിഫ് അറിഞ്ഞത്. ഇതോടെ ഹാഷിഫ് സരിതയെ ഭീഷണിപ്പെടുത്തി പലപ്പോഴായി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.