jsayaya-
മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തൊടിയൂർ ഗ്രാമപഞ്ചായത്ത് സംഭാവന നൽകിയ 5 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ജില്ലാ കളക്ടർ ദേവീദാസിനു കൈമാറുന്നു

തൊടിയൂർ: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊടിയൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ജില്ലാ കളക്ടർ ദേവിദാസിന് ചെക്ക് കൈമാറി.

വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്നജവാദ് , പഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റൻ, പഞ്ചായത്ത് ഉദ്യോഗസ്ഥ ഷേർലി എന്നിവർ ബിന്ദു രാമചന്ദ്രനൊപ്പം ഉണ്ടായിരുന്നു.