കൊല്ലം: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് (കെ.ആർ.ടി.സി) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം സംഭാവന നൽകാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ട്രഷറർ കെ.സുധാകരൻ കണവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷനായി. സജി ജോൺ, ആർ.സുരേഷ് കുമാർ, കെ.ജി.തോമസ്, ആർ.മുരളീധരൻപിള്ള, സൈമൺ ബേബി, സി.കെ.ജേക്കബ്, എ.ഷെരീഫ് ഹുസൈൻ, എ.ശ്രീകുമാർ, എസ്.ശ്രീകണ്ഠൻ നായർ, വി.ജോയി. രാമചന്ദ്രൻനായർ, ബി.രാജേശ്വരി അമ്മ, എ.സൈനബ, സൂസൻ ജോൺ എന്നിവർ സംസാരിച്ചു.