കരുനാഗപ്പള്ളി : മാളിയേക്കൽ റെയിൽവേ മേൽപ്പാലം തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അജിമോൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശാലിനി രാജീവൻ, ഓച്ചിറ മണ്ഡലം പ്രസിഡന്റ് ശരത്ത്, സതീഷ് തേവനത്, സുനിൽ സാഫല്യം, ആർ.മുരളി എന്നിവർ സംസാരിച്ചു. ആലുംമൂട്ടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് അനിൽ വാഴപ്പള്ളി,വിശ്വനാഥൻ,കുട്ടൻശാന്തി, അനിൽ തെന്നല , വിനോദ് വന്ദനം, ധന്യ അനിൽ, സതീഷ്, ജോബ് , വിജു കിളിയൻതറ,സജീവൻ, ബിജു, അജിത് ,കെ.സി.മണി എന്നിവർ നേതൃത്വം നൽകി. കരുനാഗപ്പള്ളി - ശാസ്താം കോട്ട റോഡിൽ നിർമ്മാണം പൂർത്തിയാക്കിയ മാളിയേക്കൽ റെയിൽവേ മേൽപ്പാലം നാട്ടുകാർക്ക് തുറന്ന് നൽകണമെന്ന് സേവ് കരുനാഗപ്പള്ളി ഫാറം ആവശ്യപ്പെട്ടു. സേവ് കരുനാഗപ്പള്ളി ഫാറം ചെയർമാൻ കെ.ജെ.മേനോൻ യോഗം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുധീർ ചോയിസ് അദ്ധ്യക്ഷനായി. രഞ്‌ജീവ് ശേഖർ, അനീസ് ചക്കാലയിൽ എന്നിവർ സംസാരിച്ചു. എസ്.ഡി.പി. ഐ കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.