ഇരവിപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗിന്റെ സഹകരണത്തോടെ യൂനുസ് എൻജിനിയറിംഗ് കോളേജിൽ 'പ്രയുക്തി 2024' മിനി ജോബ് ഫെയർ സംഘടിപ്പിച്ചു.
എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ ജി.ദീപു അദ്ധ്യക്ഷനായി. ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷാജഹാൻ യൂനുസ്, യൂനുസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറി നൗഷാദ് യൂനുസ്, യൂനുസ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.എൽ.രാഗ്, എംപ്ലോയ്മെന്റ് ഓഫീസർമാരായ പി.എസ്.ബീനാകുമാരി, ഡി.ഗോപകുമാർ, ആർ.അശോകൻ, വിനോദ് എന്നിവർ സംസാരിച്ചു. മേളയിൽ 777 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. 450 പേർ അഭിമുഖത്തിൽ പങ്കെടുത്തു. 128 പേരെ തിരഞ്ഞെടുത്തു. 264 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി.