എഴുകോൺ : കരീപ്ര തളവൂർക്കോണം സെന്റർ ഒഫ് മാസ് ആർട്സ് ലൈബ്രറിയിൽ വായനാമൃതം സംഘടിപ്പിച്ചു. സി.എം.എയുടെയും പഴങ്ങാലം ഗവ.യു.പി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി സി.എം.എ രക്ഷാധികാരി പി.ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു. റിട്ട.ജോ.ഡയറക്ടർ ജെ.വിജയകുമാർ അദ്ധ്യക്ഷനായി. സി.എം.എ ലീഗൽ അഡ്വൈസർ അഡ്വ.ജെ.ശ്രീകുമാർ, ജോ. സെക്രട്ടറി എൻ.മോഹനൻ, സ്കൂൾ എച്ച്.എം.കെ. അനിതകുമാരി, അദ്ധ്യാപകനായ സാബു എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ റിൻസി വർഗീസ് നന്ദി പറഞ്ഞു.
കുട്ടികൾക്ക് വേണ്ടി പുസ്തക പ്രദർശനവും കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് സെമിനാറും നടത്തി.