കൊല്ലം: ചെമ്മീൻ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിദേശ കമ്പനികളുടെ നടപടി പിൻവലിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്. അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ യു.ടി.യു.സി സംസ്ഥാന സമ്മേളനം കൊല്ലം സി.രാഘവൻപിള്ള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി ക്ഷേമസംഘം ഏർപ്പെടുത്തിയ വർദ്ധിപ്പിച്ച രജിസ്ട്രേഷൻ ഫീസ് പിൻവലിക്കുകയും വിരമിക്കുന്നവർക്ക് അംശാദായം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ.ബി കളത്തിൽ അദ്ധ്യക്ഷനായി. ഭാരവാഹികളായി അനിൽ.ബി കളത്തിൽ (പ്രസിഡന്റ്), സുഭാഷ് കുമാർ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.