കൊല്ലം: ജില്ലയുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അദ്ധ്യാപക കലാസാഹിതി 'കൊല്ലം നമ്മുടെ ഇല്ലം' ജില്ലാതല പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. കൊട്ടിയം സി.എഫ് ടി.ടി.ഐയിൽ നടന്ന മത്സരം പരിസ്ഥിതി ശാസ്ത്രജ്ഞൻ സൈനുദ്ദീൻ പട്ടാഴി ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബിനു തോമസ് തുപ്പാശേരിൽ അദ്ധ്യക്ഷനായി.
കലാസാഹിതി സംസ്ഥാന പ്രസിഡന്റ് എ.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ എം.നൗഷാദ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി കുരീപ്പുഴ ഫ്രാൻസിസ്, ടി.ടി.ഐ പ്രിൻസിപ്പൽ അജിത്ത് കുര്യാക്കോസ്, ജി.സജിത്ത് കുമാർ, ഡയാന എന്നിവർ സംസാരിച്ചു.
മത്സര വിജയികൾ
ഹൈസ്‌കൂൾ വിഭാഗം: എസ്.ആർ.ചിത്ര, എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം, എ.അക്വീന മരിയ, സെന്റ് ആന്റണീസ് എച്ച്.എസ്, കാഞ്ഞിരകോട്, എ.അലൻ, ജി.എച്ച്.എസ്.എസ് വാളത്തുംഗൽ ബോയ്‌സ്.
ഹയർ സെക്കൻഡറി വിഭാഗം: പാർവതി.ആർ.ലാൽ, സെന്റ് ജൂഡ് എച്ച്.എസ്.എസ്, മുഖത്തല, കെ.ധനേഷ്, എസ്.അമൃത (ഇരുവരും ജി.എച്ച്.എസ്.എസ് വാളത്തുംഗൽ). ഡി.എൽ.എഡ് വിഭാഗം: എസ്.സ്മിത സി.എച്ച്.എം ഐ.ടി.ഇ കരുനാഗപ്പള്ളി, ജെ.എ.അഞ്ജന, എസ്.എസ്.ഷീജു (ഇരുവരും എൻ.ജി.പി.എം ഐ.ടി.ഇ വെഞ്ചേമ്പ്, പുനലൂർ).