santhosh

കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധനെ കുത്തിപരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. പനയം ചെമ്മക്കാട് പ്രകാശ് ഭവനത്തിൽ സന്തോഷാണ് (51, മൊട്ട സന്തോഷ്) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി 11നാണ് സംഭവം. പനയം ചെമ്മക്കാട് സ്വദേശി മണികണ്ഠന്റെ പുരയിടത്തിലൂടെയുള്ള പ്രതിയുടെ സഞ്ചാരം മണികണ്ഠനും കുടുംബവും വിലക്കിയിരുന്നു. ഇതുകാരണം ഇവരോട് പ്രതിക്ക് വൈരാഗ്യം ഉണ്ടായി. തുടർന്ന് സംഭവദിവസം സന്തോഷ് കത്തിയുമായി മണികണ്ഠന്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെ
യെത്തി വീണ്ടും മാരകമായി കുത്തി പരിക്കേൽപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മൊട്ട സന്തോഷ്. അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.