ccc
തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 28-ാം പ്രതിഭോത്സവം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ : തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 28-ാം പ്രതിഭോത്സവം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജെ.സി.അനിൽ അദ്ധ്യക്ഷനായി. വിവിധ വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ വിതരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അമൃത, കൊല്ലായിൽ സുരേഷ്, ബി.ഗിരിജമ്മ, ജി.ദിനേശ് കുമാർ, ബി. എസ്. ബീന, ബി.ശിവദാസൻപിള്ള, ആർ.കെ.ശശിധരൻപിള്ള, പി.ജി.ഹരിലാൽ,

ബി.മുരളീധരൻപിള്ള,എസ്.ആർ.ബിനോജ്, ജി.എസ്. പ്രിജിലാൽ എന്നിവർ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ബി.ആർ.അജിരാജ് സ്വാഗതവും സെക്രട്ടറി അനിത എസ്.നായർ നന്ദിയും പറഞ്ഞു.